"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

2. നഷ്ട സ്വപനങ്ങളുടെ രാജകുമാരൻ


          ഒരുദിവസംഒന്നുംഅറിയാത്തപോലെഅവള്‍എന്നെ ഒഴിവാക്കി. എന്നെ മിക്കവാറുംപുറത്തുകളയും എന്നോരു വാര്‍ത്ത കോളേജില്‍ ഉണ്ടെന്നു എനി ക്കറിയാമായിരുന്നു അവളുംഅറിഞ്ഞുകാണും..

          പിന്നീട് എന്തൊക്കെ നടന്നു എന്ന് എനിക്കോര്‍മയില്ല, ഞാൻ കോളേജിൽ നിന്ന് പുറത്തായി. പക്ഷെ എനിക്കതില്‍ വലിയ സങ്കടമൊന്നുംതോന്നിയില്ല... ഞാന്‍ അതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, എല്ലാവരില്‍നിന്നും എങ്ങോട്ടെങ്കിലും ഓടിപ്പോവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായി രുന്നല്ലോ.
പക്ഷേഇത്രപെട്ടന്ന്എല്ലാം 
കലങ്ങിത്തെളിയു മെന്നു 
ഞാന്‍ വിജാരി ച്ചിരുന്നില്ല. അങ്ങനെകിരീടവും ചെങ്കോലു മില്ലാതെ ആ രാജ കുമാരന്‍ പടിയിറങ്ങിപ്പോയി..
നഷ്ട സ്വപനങ്ങളുടെ രാജ കുമാരന്‍... എന്നിട്ടും എനിക്ക് വലിയ സങ്കടമൊന്നും തോന്നി യില്ല എന്റെമനസ്സ് ആകെ ഒരു മരവിപ്പിലായിരുന്നു... മരണം വരെ അത് അങ്ങനെ മരവിച്ചു കിടക്കുമെന്ന് എനിക്ക് തോന്നി യിരുന്നു...
      എന്റെ നാലുവര്‍ഷം, അത്രയുംകാലത്തെ സുഹൃത്തുക്കള്‍, ഭാവി യെവിക്കുറിച്ച് എനിക്കുണ്ടായിരുന്ന പ്രതീക്ഷകള്‍, എന്റെ ആത്മ വിശ്വാസം. എല്ലാം എനിക്ക് നഷ്ടമായി. ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആണെന്നും, ഈ ലോകത്തില്‍ എനിക്കൊരു പ്രാധാന്യവും ഇല്ലെന്നും എനിക്ക് തോന്നി.. എന്തൊക്കെ ആയാലും മരിക്കുന്നതുവരെ ജീവിച്ചേ മതിയാവു, ആരും കാണാത്ത എന്നെ അറിയുന്നവര്‍ ആരും ഇല്ലാത്ത ഏതെങ്കിലും നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്തു പണം ഉണ്ടാകാന്‍ ഞാന്‍തീരുമാനിച്ചു. ആദ്യം  എന്നെ കോളേജില്‍ അയച്ചു പഠിപ്പിക്കാന്‍ ഉപ്പ ചിലവാകിയ കാശ് ഉണ്ടാക്കണം എന്നിട്ട് അതും കൊണ്ട് നാട്ടിൽ പോണം. അതായിരുന്നുഎന്റെതീരുമാനം...

       ഞാന്‍ ഉപ്പയെ വിളിച്ചു. നാളെ മുതല്‍ കോളേജില്‍ ചെല്ലേണ്ടതില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു ഉപ്പ ഒന്നും മിണ്ടിയില്ല, ഞാന്‍ എന്റെ തീരുമാനങ്ങള്‍ പറയാന്‍ തുടങ്ങി... ഇവിടെനിന്നു ബംഗ്ലൂരില്‍ പോയാല്‍ എന്തേലും ജോലി കിട്ടുമെന്നും അങ്ങനെ എന്തേലും ഒക്കെ ശരിയാകി ഞാന്‍ നാട്ടില്‍ വരാമെന്നു മൊക്കെ ഞാന്‍ പറഞ്ഞു തുടങ്ങി യതെഉള്ളു, ഉപ്പ ഇടപെട്ടു... "ഞ്ഞി നാളെ പോലച്ചക്കത്തെ വണ്ടിക്കു ഇങ്ങു പോരി"
അപ്പൊൾ ഞാന്‍ വീണ്ടുംതുടങ്ങി അതല്ല ബാപ്പാ എന്റെ ഒരു സുഹൃത്തി ന്റെ ഇക്ക ബാന്ലൂരില്‍ ഉണ്ട് തത്കാലം....
ഉപ്പ കുറച്ചു ദേഷ്യത്തോടെ വീണ്ടുംപറഞ്ഞു.. 
     "അതൊന്നും ഞി ഒറ്റയ്ക്ക് തീരുമാനി ക്കെണ്ടകാര്യല്ല ഞ്ഞി നാളെ ഉച്ചയാവുമ്പോ ഇവിട ണ്ടാവണം. പിന്നെ എടുക്കാനുളതൊക്കെ ഇങ്ങെടുത്തോ. ഇനി ഒന്നും ആട വെക്കണ്ട." ഉപ്പ പറഞ്ഞു നിര്‍ത്തി. ഉപ്പയുടെ ആ ആജ്ഞ ലോകത്തിന്റെ ഏതു കോണില്‍ നിന്നും എന്നെതിരിച്ചു വിളിക്കാന്‍ മാത്രം ശക്തിയുള്ളതാ യിരുന്നു. പിറ്റേന് പുലര്ച്ചത്തെ വണ്ടിക്കു തന്നെ ഞാന്‍ പോന്നു...

       അതൊരു തണുത്ത പ്രഭാതം ആയിരുന്നു, വെയിലേറ്റു കോടമഞ്ഞു മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ, ഞാന്‍ട്രെയിനിന്റെ ഡോറില്‍ പുറത്തെ കാഴ്ചകള്‍ കണ്ടുനിന്നു. റെയിലിന്റ ഓരത്തു ഇടതൂര്‍ന്നു വരര്‍ന്നിരുന്ന ചായപ്പുല്ലുകള്‍ വല്ലാതെ ആടിയുലയു ന്നുണ്ടായിരുന്നു, ശരിക്കും ട്രെയിന്‍ ഒരു പുല്‍ മൈതാനം കീറിമുറിച്ചു പോവുന്നതു പോലെ എനിക്ക്തോന്നി. തലേന്ന് പെയ്ത മഞ്ഞിന്റെ തുള്ളികള്‍ എവിടെ നിന്നൊക്കെയോ എന്റെ മേല്‍ വീണു കൊണ്ടിരുന്നു, കിഴയ്ക്ക് ഓറഞ്ചു നിറത്തില്‍ സൂര്യന്‍ ഉദിച്ചു പൊങ്ങുന്നുണ്ടായിരുന്നു, സൂര്യരശ്മികള്‍ മഞ്ഞുതുള്ളികളെ കൂടുതല്‍ തിളക്കമുള്ളതാക്കി.   

     തിരിച്ചു പോരുമ്പോള്‍ എന്റെമനസ്സ്ശൂന്യ മായിരുന്നു, എനിക്ക് ഒന്നിനെക്കുറിച്ചും വലിയ ആകുലതകള്‍ ഒന്നും ഇല്ലായിരുന്നു, പക്ഷെ എനിക്കറിയാമായിരുന്നു ഞാനൊരു വിനോദയാത്രയില്‍ അല്ലെന്നും, എന്നെകാത്തിരിക്കുന്നത് ആലോചിക്കാന്‍ അത്രസുകമുള്ള കാര്യങ്ങള്‍ അല്ലെന്നും, എന്നിട്ടും ഞാനെന്തോ ഒരു ലഹരിയില്‍ ആയിരുന്നു, എല്ലാം നഷ്ടപ്പെടുന്നതിന്റെ സുഖം...

     ഉച്ചക്ക് മുമ്പേ ഞാന്‍ വീടിലെത്തി, ഉമ്മയെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞുപോയി. വെറുതെ നോക്കി നിന്നാല്‍ പോലും പുണ്യം കിട്ടുന്ന എന്റെ ഉമ്മയുടെ മുഖം വാടിയിരുന്നു ഉമ്മ ശരിക്കും നോമ്പ്നോറ്റതു പോലെ ഉണ്ടായിരുന്നു,,, എന്നോട്കരഞ്ഞുപോയി, ഉമ്മയുംകരഞ്ഞു..
ഉമ്മാക്ക് ഇഷ്ടമില്ലായിരുന്നു ഞാന്‍ദുരെ നാടില്‍ പഠിക്കാന്‍ പോവു ന്നത് മകൻ പഠിച്ചുവലിയ ആളാവണം എന്ന് എല്ലാ ഉമ്മമാരെയും പോലെ എന്റെ ഉമ്മയും ആഗ്രഹിച്ചിരുന്നിരിക്കണം, എന്നിട്ടിതാ പുന്നാര മോന്‍ വെറും കയ്യോടെ മടങ്ങിവന്നിരിക്കുന്നു.
ഉമ്മഎന്നെസമാധാനിപ്പിച്ചു, എനിക്ക് ചോറ് റ്വിളമ്പിത്തന്നു ഒരു ചോറും കറിയും മാത്രമേ ഉണ്ടായി രുന്നുള്ളൂ, സാദാരണ ഞാന്‍ വരുമ്പോള്‍ ഉമ്മ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാറുണ്ടായിരുന്നു...

   വൈകുന്നേരമാണ് ഉപ്പ വന്നത്, ഉപ്പയുടെമുഖംവല്ലതായിരുന്നു, എനിക്ക് ഉപ്പാനെ കാണാന്‍ പേടിയായിരുന്നു, ദേഷ്യം വന്നാല്‍ ഉപ്പാക്ക്സ്വയം നിയന്ദ്രിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വളർന്നു ഒരാളായത്തിനു ശേഷം ഉപ്പ എന്നെ തല്ലിയിട്ടില്ലെങ്കിലും, പണ്ട്കിട്ടിയ തല്ലിന്റെ ഓര്‍മകള്‍ എന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേട്ടയാടാരുണ്ടായിരുന്നു. എന്റെഭാവി എന്താവുമെന്ന് ഉപ്പ വളരെ ഭയത്തോടെ ആലോചിക്കുന്നുണ്ടാവാം. നാട്ടുകാര്‍ക്കിടയില്‍ ഉപ്പാക്ക് ഒരുനിലയും വിലയും ഒക്കെ ഉള്ളതാണ്, അതിനു കോട്ടംതട്ടുന്ന കാര്യങ്ങള്‍ ആണ്നടന്നു കൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെ ഉപ്പാക്ക്മനസ്സമാധാനം കിട്ടുന്നുണ്ടാവില്ല.
പക്ഷെ ഉപ്പ എന്നെ സമാധാനിപ്പിച്ചു, പിന്നെ ഒരു പരമരഹസ്യം പറയുകയും ചെയ്തു. ഉപ്പ എന്റെ അമ്മാവനെ ഏല്പിച്ചിട്ടുണ്ടത്രെ, എനിക്ക് ഒരു വിസ നോക്കേണ്ട കാര്യം..!  
    
    എനിക്ക്നന്നായി അറിയുന്ന ഒരു രഹസ്യമായിരുന്നു അത്, ഡിഗ്രീ കഴിഞ്ഞാല്‍ ഗള്‍ഫില്‍ എന്റെ പ്രൊഫഷനില്‍ ജോലി ശരിയാകിതരാമെന്ന് അമാവന്‍ എന്നോട്പറഞ്ഞിട്ടുണ്ടായിരുന്നു, ഇനി ഡിഗ്രീ കഴിഞ്ഞില്ലേങ്കിലും ഒരുവിസയൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവാനിടയില്ല.
പക്ഷെ ഒരു വിസ കൊണ്ട്തീരുന്ന പ്രശ്നങ്ങള്‍ മാത്രമല്ലല്ലോ എനിക്കു ള്ളത്, ജീവിതകാലം മുഴുവന്‍ ഓര്‍ത്തു കരയാന്‍ മാത്രം പ്രശ്നങ്ങള്‍ കയിഞ്ഞു പോയിട്ടുണ്ടല്ലോ. 

      കുറേ ദിവസങ്ങള്‍ വേണ്ടി വന്നു ഞങ്ങള്‍ക്ക് ഞങ്ങളുടെ വിധിയു മായി പൊരുത്തപ്പെടാന്‍, എന്തൊക്കെ ആയാലും എന്റെ ഉപ്പക്കും ഉമാക്കും ഞാന്‍ ഒരുരാജകുമാരന്‍ആണല്ലോ!. മൂത്തമകന്‍, ഉപ്പ ഇല്ലാത്തപ്പോള്‍ വീടിലെ കാര്യങ്ങള്‍ നോക്കാന്‍ അധികാരം ഉള്ളവന്‍... അവരുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീകഷകളും തുടങ്ങുന്നത് എന്നിലാണല്ലോ, അവരുടെ എല്ലാകിനാവു കളിലെയും നായകന്‍ ഞാനാണല്ലോ 
                             
        നാടിലെത്തി വളെരെ നാളുകള്‍ക്കു ശേഷമാണു ഒരു ദുഃഖസത്യം എനിക്ക് മനസിലായത്. അന്നെന്നെ ഇറക്കിവിട്ടത് ആ കോളേജില്‍ നിന്ന്മാ ത്രമായിരുന്നില്ല. ഒരുപാട് പേരുടെ മനസ്സില്‍ നിന്ന്കൂ ടിയായിരുന്നു. ഏകദേശം നാലു വർഷമായി എന്നെ പൊതിഞ്ഞുനിന്നിരുന്ന ആ മായിക ലോകം മൂടല്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതാവുകയായിരുന്നു. എന്റെലോകം എനിക്ക് നഷ്ടമായി, ഒരുപാട് സുഹ്ര്തുക്കളെയും.
എല്ലാറ്റിന്റെയും കൂടെ ആ ഓര്‍മകളും എനിക്ക്നഷ്ടപ്പെട്ടു പോയിരു ന്നെങ്കില്‍, ഇതൊരു പുതിയ തുടക്കം ആയിരുന്നെങ്കില്‍, എനിക്കൊരിക്കളും ഇത്രമേല്‍ വേദനികേണ്ടി വരില്ലാരില്ലായിരിക്കാം,  ജീവിതം ഒരു വിഷാദ സുന്ദര കവിതയാണെന്ന്ന് പണ്ട് ബഷീറിന്റെ എതോ കഥയില്‍ വായിച്ചത് ഓര്‍ക്കുന്നു, ആ സൌന്ദര്യത്തിന്റെ കൂടെ വിഷാദവും അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആണെന്ന് എനിക്ക്തോന്നി.

      ഞാന്‍ എന്റെ ഓര്‍മകളെ, വേദനകളെ ഒരുപാട് ഇഷ്ടപ്പെടുന്നു അവയില്ലെങ്കില്‍ എനിക്കൊരിക്കലും ഞാനയിരിക്കാന്‍ പറ്റില്ലല്ലോ.
സ്വന്തമെന്നുപറയാന്‍ ആ ഓര്‍മകള്‍ എങ്കിലും എനിക്ക് വേണം...


2012, ഫെബ്രുവരി 29, ബുധനാഴ്‌ച

1. വല്യുപ്പ

          ആശുപത്രിയിലെ  മടുപ്പിക്കുന്ന  ദിവസങ്ങൾ വല്യുപ്പ എങ്ങനെ തള്ളി നീക്കിയിരിക്കും... വല്യുപ്പക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ശക്തി യേറിയ മരുന്നുകൾ കുത്തി വെക്കുന്നത് കൊണ്ടാവാം. സിസേറിയൻ കഴിഞ്ഞു സ്റ്റിച്ചിട്ട വയറ് എനിക്ക് കാണിച്ചു തന്നു ചാക്ക്തുന്നുന്നത് പോലെ തുന്നിയിരുന്നു, അതു നോക്കി നില്‍ക്കാനുള്ള ശക്തി  എനിക്കില്ലാ യിരുന്നു.... എന്നെ കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എനിക്ക് ആ കണ്ണുകളിൽ കാണാന്‍ കഴിഞ്ഞു...


           വല്യുമ്മ എന്നും വൈകുന്നേരം ഐസീയുവിൽ പോവാറുണ്ടായിരുന്നു, ദിവസം രണ്ടു പേരെ മാത്രമേ അനുവദിക്കൂ അമ്മാവനും വല്യുമ്മയും ഉള്ളിൽ കയറും എനിട്ട്‌ അമ്മാവൻ  കാന്റീനിന്റെ പുറകിലൂടെ അകത്തു കയറാനുള്ള പാസ്‌ മുത്താപ്പക്ക് കൊടുക്കും അങ്ങനെ മൂത്താപ്പയും കയറും.. എന്നെ ഞങ്ങൾ താമസിക്കുന്ന മുറിക്ക് കാവൽ ഇരുത്തും.
   വല്യുമ്മഎന്നും വന്നു പറയും
   വല്യുപ്പഎന്നെ ചോദിച്ചിരുന്നു 
    എന്നും,ഞാന്‍ ഇങ്ങനെപ്രത്യേ
    കിച്ചു ജോലിഒന്നും ഇല്ലാതെ
    നടക്കുകയാണ് എന്നൊക്കെ
    പറഞ്ഞുഎന്നും,കുറേ കരഞ്ഞു
    എന്നും ...  
    ഞാൻ എന്ത്ചെയ്യാനാണ് 
    എനിക്ക് നല്ലൊരു ജോലി
    ഉണ്ടെങ്കിലും വല്യുപ്പ അത്
   അംഗീകരിക്കാൻ തയ്യാറായി
    രുന്നില്ല.കാരണംഎന്റെ
    ശമ്പളം എനിക്ക് എന്റെ 
    വണ്ടിയിൽ എണ്ണ അടിക്കാൻ 
    പോലും തികയുകയില്ല എന്ന്
അദ്ദേഹത്തിന് നന്നായിഅറിയാമായിരുന്നു, ഞാൻ ആ ജോലിക്ക് പോവുന്നത് വല്യുപ്പക്ക് വല്യ ഇഷ്ടമില്ലായിരുന്നു, പിന്നെ ഗൾഫിൽ പോവനാണല്ലോ നമ്മുടെ പരിപാടി അതിനു കുറച്ചു എക്സ്പീരിയന്‍സ് വേണമല്ലോ അതുകൊണ്ട് മാത്രമാണ് വല്യുപ്പഎന്നെ ജോലി ഉപേക്ഷിക്കാൻ നിര്‍ബന്ധിക്കാതിരുന്നത്.

         ഞാന്‍ ഗൾഫിൽ പോവുന്നതും വല്യുപ്പക്ക് തീരേ ഇഷ്ടമില്ലായിരുന്നു, നാട്ടിൽതന്നെ എന്തെങ്കിലും ബിസിനസ്‌ തുടങ്ങാൻ അദേഹം പറയുമായിരുന്നു പക്ഷെ എനിക്ക് ഇനി എന്റെ ഉപ്പയും വല്യുപ്പയും ഒക്കെ സമ്പാദിച്ച കാശുകൊണ്ട്  ബിസിനസ്‌  ചെയ്യാന്‍ ദൈര്യമില്ലായിരുന്നു, ബിസിനസ്‌ എത്ര കണ്ടു വിജയിക്കും എന്ന് ഊഹിക്കാൻ എനിക്ക് പറ്റിയിരുന്നില്ല, പിന്നെ എല്ലാം കൊണ്ടും ഞാന്‍ ഒരു ഭാഗ്യംകെട്ടവൻ ആണെന്ന തോന്നൽ എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കരിമ്പന പോലെ വളർന്നു നിന്നിരുന്നു. ഉപ്പയുടെ എത്ര കാശാണ് പഠിക്കാനെന്ന്പറഞ്ഞു കോളേജിൽ പോയി ഞാൻ നശിപ്പിച്ചത്. അവരൊക്കെ സമ്പാദിക്കുന്നത് നന്നായി അദ്വാനിച്ചിട്ടാണ് ശരിക്കും പറഞ്ഞാൽ ഉറുമ്പ് അരി മണി സൂക്ഷിക്കുന്ന പോലെ സൂക്ഷിച്ചുവെച്ചിട്ടാണ്. 
    
        വല്യുമ്മ കാണാൻ ചെല്ലുമ്പോൾ എന്നും വല്യുപ്പയോടു പറയും "ഓൻ അങ്ങ് പോട്ടെ ഇങ്ങള് റൂമിൽ വരുമ്പോ വന്നാ മതിയല്ലോ" വല്യുപ്പ സമ്മതിക്കില്ല, "മ്മക്കെല്ലം ഒരുമിച്ചു പോവം" എന്ന് പറയും അസുഖമൊക്കെ മാറി സന്തോഷത്തോടെ യുള്ള ഒരു മടക്കയാത്ര ഞങ്ങളെ എല്ലാവരെയും പോലെ അദേഹവും ആഗ്രഹിക്കുന്നു ണ്ടാവുമല്ലോ. പക്ഷെ അങ്ങനെഒന്ന് ഉണ്ടായില്ല... ഒരുമിച്ചു വരാനുള്ള ഭാഗ്യവും എനിക്കുണ്ടായില്ല...  

    അങ്ങനെയിരിക്കെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ നാട്ടിലെത്തിക്കാനും ഭക്ഷണ സാദനങ്ങൾ എല്ലാം കൊണ്ടുപോവാനുമായി എന്നെ നാടിലെക്കയച്ചു. വീട്ടിൽ വന്നു രണ്ടുദിവസമായില്ല വല്യുപ്പാക്ക് സര്‍ജറി ഉണ്ട് രക്തം വേണം എന്‍റെയും ഇക്കാക്കയുടെയും അതേ ഗ്രൂപ്പ്‌ ആണ് ഞങ്ങൾ രണ്ടും പോവാൻ തീരുമാനിച്ചു, അപ്പോയൊരു പ്രശ്നം ഞാനാർകും അതുവരെ രക്തംകൊടുത്തി ട്ടില്ല എനിക്ക് കുത്തിവെക്കുന്ന സൂചി കണ്ടാൽ തല ചുറ്റലും മറ്റും ഉണ്ടാവാ റുണ്ട്, സത്യം പറഞ്ഞാല്‍ എനിക്ക് നല്ല പേടിയാണ്. എന്തു വന്നാലും രക്തം കൊടുക്കുകതന്നെ വല്യുപ്പാക് വേണ്ടിയല്ലേ, ഞങ്ങൾ അന്ന് തന്നെ വണ്ടി കയറി. അന്ന് ആദ്യമായി ഞാൻ ആശുപത്രിയുടെ ഉള്ളിൽ കയറി, ബ്ലഡ്‌ ബാങ്കിൽ പോയി, എനിക്ക് തല ചുറ്റാൻ തുടങ്ങി. ഇക്കാക്കയുടെ രക്തം എടുത്തു അവന്‍ കൂൾ ആയി രക്തം കൊടുത്തു പുറത്തു വന്നു... എനിക്ക് തല ചുറ്റാൻ തുടങ്ങിയിരുന്നു പക്ഷെ ഞാൻ അതു കാര്യമാക്കാതെ രക്തം എടുക്കാൻ ഇരുന്നു എന്റെ പരവേശം കണ്ട നേഴ്സ്ബ്ലഡ്‌ എടുത്തില്ല. ഞാൻ അങ്ങോട്ട്‌ നോകാതെ പല്ല് കടിച്ചു പിടിച്ച് ഇരുന്നു എന്നിട്ട് രക്തം എടുത്തോളാൻ പറഞ്ഞു. പക്ഷെ ബിപി കൂടുതല്‍ ആയതിനാൽ ബ്ലഡ്‌ എടുക്കാൻ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഞാൻ പിറ്റേന്ന് ചെല്ലാമെന്നു പറഞ്ഞു പോന്നു.

           ഞാൻ അമ്മാവന്റെ കൂടെ ഐ സീ യു വിൽ പോയി വല്യുപ്പാനെ കണ്ടു, വല്യുപ്പക്ക് എന്തൊക്കെയോ പറയണമായിരുന്നു സംസാരിക്കാൻ ബുദ്ധിമുട്ടു ണ്ടായിരുന്നു. വായിലെ വെപ്പ്പല്ല് എടുത്തു കളഞ്ഞിരുന്നതിനാൽ മുഖം കോടിയിരുന്നു, രക്തം കൊടുക്കാൻ പോയപ്പോൾ തല ചുറ്റി എന്നും നാളെ വീണ്ടും പോയി കൊടുക്കുമെന്നും ഞാൻപറഞ്ഞു, എനിക്ക്പേടിയാണെന്ന് വല്യുപ്പക്ക് നന്നായി അറിയാമായിരുന്നു അതുസാരമില്ലെന്നും നമുക്ക് വേറെ ആരെയെങ്കിലും കൊണ്ടു വരാം എന്നും പറഞ്ഞു. അല്ലേലും നമ്മൾ കൊടുക്കുന്ന രക്തം അല്ലല്ലോ അവർ ഉപയോഗിക്കുക അതേ ഗ്രൂപ്പ്‌ ബ്ലഡ്‌ ബാങ്കിൽ നിന്നും എടുക്കുകയാവില്ലേ അവർ ചെയ്യുക... ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. എന്റെ കൈ പിടിച്ചു കൊണ്ട് വല്യുപ്പ പറഞ്ഞു... "ഞ്ഞി ഇവിട ഇരിക്ക് ഞാനൊന്നു ഉറങ്ങട്ടെ  ഞ്ഞി പോയിക്കളയല്ല" എനിക്ക് ഐസീയുവിൽ  അധികനേരം നില്‍കാൻ സമ്മതം ലഭിക്കില്ല ഡ്യൂട്ടി നേഴ്സ് വന്നപ്പോൾ വല്യുപ്പ അവരോട് കുറച്ചു നേരം കൂടി അനുവദിക്ക ണമെന്ന് അപേക്ഷിച്ചു, വല്യുപ്പ മെല്ലെയാണ് സംസാരിച്ചിരുന്നത്.  എന്നോട് വേഗം വിസയുടെകാര്യം നോക്കാൻ പറഞ്ഞു, എന്റെ ഒരു അമ്മാവൻ ഗൾഫിൽ ഉണ്ടായിരുന്നു. ഐസീയുവിൽനിന്ന് ഇറങ്ങാൻ നേരത്ത് ഇടക്കൊക്കെ ചെല്ലാനും പറഞ്ഞു... പിന്നീട് ഒരിക്കലും എനിക്ക് പോവാൻ പറ്റിയില്ല...

     അന്ന് രാത്രി മൂത്താപ്പ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, രക്തം കൊടുക്കാ തിരുന്നതിന്. ഇങ്ങനെ ആണെങ്കിൽ എന്നെ ഒക്കെ എന്തിനാണ്പോററുന്നത് ഇത്തിരി ചോര പോലും നീ കൊടുത്തില്ലല്ലോ എന്നൊക്കെ. മൂത്താപ്പ അങ്ങനെ ആണ് കാര്യമാണോ തമാശയാണോ പറയുന്നത് എന്ന് ഇടയ്ക്കു മനസിലാവില്ല.
     
      അങ്ങനെയിരിക്കെ നോമ്പു കഴിഞ്ഞു  പെരുന്നാള് വന്നു നാട്ടിൽ നിന്ന് എന്‍റെ കൂടുകാരൻ വിളിച്ചു, "എടാ നീ എതായാലും ഗൾഫിൽ പോവല്ലേ ഇനി പെരുന്നാളിനൊന്നും നാട്ടിൽ ഉണ്ടാവില്ലല്ലോ, നീ വാ പെരുന്നാള് കഴിഞ്ഞിട്ടു പോവാം". ഞാന്‍ ആലോചിച്ചപ്പോൾ അതും ശരിയാണ്, വല്യുപ്പ ഐസീയുവിൽ തന്നെയാണ്. ഉമ്മാമയും പറഞ്ഞു പോയിട്ട് വന്നോ എന്ന്. ഞാന്‍ പിറ്റേന്ന് തന്നെ തിരിച്ചു വണ്ടി കയറി...

                                                    പെരുന്നാൾ കഴിഞ്ഞു....

          രണ്ടു ദിവസം കഴിഞ്ഞു വിളിക്കുമ്പോൾ ചെന്നാൽ മതി  എന്ന് പറഞ്ഞു എന്റെ ഉപ്പ ആശുപത്രിയി ലേക്ക് പോയി...  പോവുമ്പോൾ ഇക്കാനെയും കൂട്ടി. ഞാൻ കുറച്ചു വാശി പിടിച്ചു നോക്കി, പക്ഷേ  ഉപ്പ സമ്മതിച്ചില്ല. ഉപ്പയും മുത്താപ്പയും എന്നെ വിദഗ്ധമായി ഒഴിവാകുകയായിരുന്നു. അന്ന് എനിക്ക് അതു മനസിലായില്ല അതിൽ എനിക്ക് ഇന്നും അതിയായ സങ്കടമുണ്ട്... മരിച്ചു എന്ന് അറിഞാൽ ഞാൻ അലമുറയിട്ട് കരയുമെന്ന് അവർ കരുതിയിരിക്കാം. വെറുതേ കരയാൻ മാത്രമായി നാട്ടിൽ നിന്ന് ഒരുത്തനെ വരുത്തുന്നതിൽ കാര്യമില്ലല്ലോ.

             പിറ്റേദിവസം  അവർ വന്നത് ഒരു ആംബുലൻസിൽ ആയിരുന്നു, വല്യുപ്പയെ ഒരു വെളുത്ത തുണിയിൽ നന്നായി പൊതിഞ്ഞിരുന്നു...