"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."



2013, മേയ് 15, ബുധനാഴ്‌ച

പ്രണയം

മാര്‍ച്ച്‌ 14
          "ഓരോ പെണ്ണിനേയും കാണുമ്പോള്‍ അതു നീയാണെന്ന് കരുതി ഞാന്‍ പ്രണയിച്ചു പോകുന്നു. എനിക്ക് അറിയില്ലല്ലോ നിനക്ക് വേണ്ടി ഞാന്‍ എത്ര
കാലം കാത്തിരിക്കേണ്ടി വരുമെന്ന്...
പ്രണയം ഒരുതരം ഉന്മാദം പോലെ എന്നിൽ പെയ്തിറങ്ങി. അതിന്റെ വേദനയും പേറി മുറിവേറ്റ മനസുമായി ഞാന്‍ വീണ്ടും നിന്നെയും കാത്തിരിക്കുന്നു..."

ഇത്രയും എഴുതി ഭുവനചന്ദ്രന്‍ ഒന്നു നിവര്‍ന്നിരുന്നു, എന്നിട്ട് റൂമില്‍ ഒന്നു കണ്ണോടിച്ചു, എല്ലാവരും ഉറങ്ങിയിരിക്കുന്നു. ശശി തന്റെ ലാപ്ടോപില്‍ എന്തോ പണിയിലാണ്, മുഹമ്മദ്‌ പുതപ്പിനുള്ളില്‍ എന്തോ കുശു കുശുക്കുന്നുണ്ട് അവന്റെ ഭാര്യ വിളിക്കുകയാവും, റൂമില്‍ എല്ലാവരും അവനെ കളിയാക്കാറുണ്ട്,

"രണ്ടുമക്കളായില്ലേഇതൊക്കെനിര്‍ത്തികൂടെ
ചെങ്ങായി" എന്നുംമറ്റുംപക്ഷെഭുവനചന്ദ്രന്‍
ആകാര്യത്തില്‍മുഹമ്മദിന്റെ ഭാഗത്താണ്,
കാരണം "ആവര്തനത്താല്‍വിരസമാല്ലത്തത്
എന്തുണ്ട് പാരില്‍ പ്രണയമല്ലാതെ" മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യയിലെ ഏതോ മോശകോടന്‍ ഭര്‍ത്താവ് പാടിയ കവിത ചന്ദ്രന്‍ വെറുതെ ഓര്‍ക്കും.
എന്നും ഡയറി എഴുതുന്ന ശീലം ഉള്ളതിനാല്‍ ഭുവനചന്ദ്രന്‍ എല്ലാവരും  കിടന്നിട്ടേ ഉറങ്ങു...

ഭുവനചന്ദ്രന്‍ എഴുത്ത് തുടര്‍ന്നു.
"സാധാരണ ഒരു തെറ്റ് പറ്റിയാല്‍ എല്ലാവരും രണ്ടാമതൊന്നിനെ ത്തൊട്ടു വളരെ സൂക്ഷിക്കും, എനിക്കെന്തോ അതിനു കഴിഞ്ഞില്ല, നിന്നോടൊന്നു ചേരാനുള്ളവ്യഗ്രതയില്‍ ഞാന്‍
എല്ലാംമറന്നുപോവുകയായിരുന്നു. അവസാനംകണ്ണ് പൊട്ടനെ പ്പോലെഞാന്‍ ആപടുകുഴിയില്‍ചെന്നു വീഴും, ശരിക്കും അതൊരു വീഴ്ച തന്നെയാണ്,സുഖമുള്ളഒരു വീഴ്ച.പിന്നെനിലയിലാത്ത ആഴത്തിലേക്ക് ആണ്ടുപോവുമ്പോള്‍ ഞാൻ വളരെവേദനയോടെ അറിയും,
അതു നീ ആയിരുന്നില്ല....
നീഇപ്പോയുംഎനിക്ക്കാണാന്‍കഴിയാത്ത ഏതോ കോണിലിരുന്നു എന്നെ നോക്കി ചിരിക്കുന്നുണ്ടാവാം...
നീ എന്നോട് പൊറുക്കണം...
ഞാന്‍ഇതില്‍തെറ്റ് കാരന്‍ അല്ല..പിന്നെ ആരാണ് ഇതിനൊക്കെ പിന്നില്‍...?
ആരാണെന്നുഎനിക്കറിയില്ല.എനിക്കറിയാതെപോയഒരുപാട്കാര്യങ്ങളിൽ ഒന്ന്...
ന്റെ ഭഗവതീ നീ കാത്തോളണേ"...