"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."



2014, ഫെബ്രുവരി 19, ബുധനാഴ്‌ച

"ഗാഡമായ ഒരു പുണരല്‍ ആരാണ് കൊതിക്കാത്തത്‌"

          "സിസ്റ്റര്‍ എല്സാ, ഇവിടെ വരൂ"  പെട്ടെന്നുള്ള കനത്ത ആ വിളി കേട്ട് എലസമ്മ ഞെട്ടിത്തിരിഞ്ഞു നോക്കി, മോളി സിസ്റ്റര്‍ ആണ്. ആണുങ്ങളെ പ്പോലെ തലയുയര്‍ത്തി നടക്കുകയും ഉറക്കെ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന അവരെ എല്‍സമ്മ യ്ക്ക് പേടി ആയിരുന്നു.

          മഠത്തിലെ കാര്യക്കാരി മദർ സുപ്പീരിയർ ആയതിനാല്‍ അവരെപ്പോയും മറ്റുള്ളവരെ ശകാരിച്ചുകൊണ്ടിരുന്നു. എല്‍സമ്മ ക്കാണെങ്കില്‍ അതു തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. മഠത്തില്‍ ചേര്‍ന്ന അന്നുമുതലേ എല്‍സമ്മ അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ താന്‍ എന്തോ തെറ്റിന് പിടിക്കപ്പെട്ടിരിക്കുന്നു.. തന്‍റെ തിരുവസ്ത്രം എപ്പോയെങ്കിലും സ്ഥാനം മാറിയിരുന്നോ, പ്രാര്‍ഥനാ വേളയില്‍ താന്‍ ഉറക്കം തൂങ്ങിപ്പോയിരുന്നോ,,, എന്താണ് തനിഇല്‍ ആരോപിതമായ തെറ്റ് എന്നറിയാന്‍ എല്സമ്മയ്ക്ക് ആധിയായി...

          പക്ഷെ എല്‍സമ്മ അടുത്തെത്തുമ്പോയേക്കും സിസ്റ്റര്‍ നടക്കാന്‍ തുടങ്ങിയിരുന്നു. അവര്‍വരാന്തയുടെപടിഞ്ഞാറുഭാഗത്തേക്ക്‌നടന്നു, എല്‍സമ്മ ഒന്നും മിണ്ടാതെ പുറകെയും.. പൂന്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ സിസ്റ്റര്‍ സംസാരിക്കാന്‍ തുടങ്ങി, പതിവിനു വിപരീതമായി വളരെ മ്ര്ദുലമായാണ് അവര്‍ സംസാരിക്കുന്നത്.
"എല്സാ, കര്‍ത്താവിന്‍റെ മണവാട്ടിമാരെ സാത്താന്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും, അവന്‍ എപ്പോയും മനസ്സില്‍ ദുഷിച്ച ചിന്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും, ദുഷിച്ച ചിന്തകള്‍ ആണ് എല്ലാ ദുഷിച്ച പ്രവര്‍ത്തന ങ്ങള്‍ക്കും തുടക്കമിടുന്നത്, സാത്താന്റെ  അത്തരം ചിതകളെ ത്തോട്ടു യേശുവിന്‍റെ കാവലിനായി എപ്പോയും പ്രാര്‍ത്തിക്കുക" സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തി... 

പക്ഷെ എല്സമ്മ യുടെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉഴയര്‍ന്നു വരിക യായിരുന്നു.. എന്തിനാണ് അവരിപ്പോള്‍ ഇങ്ങനെ ഒക്കെ പറയുന്നത്.. അതും തന്നോട് സ്വകാര്യമായി..

 കര്‍ത്താവിന്‍റെ മണവാട്ടി ആവുക കുലീനമായ ഒരു പ്രവര്‍ത്തി ആയി ട്ടാണ് എല്‍സ കണക്കാക്കി യിരുന്നത്. കന്യാസ്ത്രീകളുടെ നോട്ടത്തിലും, നടത്തത്തിലും,സംസാരത്തിലും എല്ലാം ആ കുലീനത അവള്‍ക്കു അനുഭവപ്പെടാറു ണ്ടായിരുന്നു, ശരിക്കും സ്വര്‍ഗത്തില്‍നിന്നുവന്ന മാലാഖ മാരെ പ്പോലെ തന്നെ ആയിരുന്നു അവര്‍. അവരുടെ തൂവെള്ളയുംകറുപ്പും കലര്‍ന്ന ഒരു മുടിനാരുപോലും അലക്ഷ്യമായി പുറത്തു കാണിക്കാത്ത വസ്ത്ര ധാരണവും സവ്മ്യ മായുള്ള നടത്തവും സംസാരവും എല്ലാം അവര്‍ക്ക് ഒരു അമാനുഷിക പരിവേഷം നല്‍കിയിരുന്നു. അവര്‍ ദൈവത്തിന്റെ പ്രീതിക്കായി മറ്റെല്ലാം ത്യജിച്ചവര്‍ ആയിരുന്നു. അവര്‍ ആടുന്നതും പാടുന്നതും എല്ലാം ദൈവത്തിനു വേണ്ടി ആയിരുന്നു. ശരിക്കും അവര്‍ ദൈവത്തിന്‍റെ മണവാട്ടി യെപ്പോലെ തന്നെ ആയിരുന്നു.

          അപ്പന്‍ വര്‍ഗീസുംഅമ്മ മറിയാമ്മയുംസത്യക്രിസ്ത്യാനികള്‍ ആയതിനാല്‍ മക്കളെ ദൈവപ്രീതി ക്കനുസരിച്ച് വളര്‍ത്താന്‍ അവര്‍ നന്നായി ശ്രദ്ധിച്ചിരുന്നു. ഇളയ മകന്‍ തോമസ്‌കുട്ടി സ്കൂളിലെ സമരങ്ങള്‍ക്ക് ഒക്കെ കൂടി അത്യാവശ്യം കമ്യുണിസം പറയാറുണ്ടെന്ന തൊഴിച്ചാല്‍ വര്‍ഗീസ് തന്റെ കുടുംബത്തിന്റെ ദൈവ പ്രീതിയില്‍ വര്‍ഗീസ്‌ തൃപ്തനാണ്. എന്നാലും ഇടയ്ക്കു എന്തേലും പറയുമ്പോൾ വർഗീസ് മറിയാമ്മയോടു  ഒരു ശുഭാപ്തി വിശ്വാസിയെപ്പോലെ പറയും 
          "ചെക്കന്‍ നിന്‍റെ ആങ്ങളയെ പ്പോലെ ആയിപ്പോവില്ലായിരിക്കും"...
മറിയാമ്മ പള്ളീല്‍ കേറാതെ നാസ്തികനായി നടക്കുന്ന തന്റെ മൂത്ത ആങ്ങള പീലിച്ചായനെ ഓര്‍ക്കും, അപ്പന്‍ മരിച്ചിട്ട് കുഴിമാടത്തില്‍  ഒരുകൂട് മെഴുകുതിരി കത്തിക്കാന്‍ പോലും പീലിച്ചായനു  ഇതുവരെ തോന്നിയിട്ടില്ല, എന്തൊക്കെ ആയാലും പീലിച്ചായനെ വെറുക്കാന്‍ മറിയക്കുട്ടിക്ക് പറ്റില്ല, തന്‍റെ പെങ്ങള്‍ മാരുടെ കൂട്ടത്തില്‍ പീലിച്ചായന് ഏറവും ഇഷ്ടം മറിയക്കുട്ടിയോടായിരുന്നു..വര്‍ഗീസിന് മറിയയില്‍ എല്സയെയും തോമസ്‌ കുട്ടി യേയും കൂടാതെ രണ്ടു പെണ്മക്കള്‍ കൂടി ഉണ്ട് സാറയും ലിസിയും.

        "എലസ ഇപ്പൊ പൊയ്കോളൂ, ഞാൻ പറഞ്ഞത് മനസ്സിൽസൂക്ഷിക്കുക",
മോളി സിസ്റ്റരുടെ ഘന ഗംഭീര മായ ആജ്ഞ കേട്ടു എലസ ഞെട്ടി, ഇത്രയും നേരം മോളി സിസ്റ്റർ തന്നോട് എന്തൊക്കെയോ ശാന്തമായി പറയുന്നുണ്ടായിരുന്നു വെന്നും താനതിനൊക്കെ തലയാട്ടുന്നുണ്ടായിരുന്നെന്നും മാത്രമേ എല്സക്ക് ഓര്മയുള്ളൂ, അവൾ വീട്ടുകാരെക്കുരിച്ചുള്ള മനോരാജ്യത്തി ലയിരുന്നല്ലോ. പക്ഷെ പതുക്കെ പ്പതുക്കെ എല്സക്ക് കാര്യം പിടി കിട്ടി, തന്റെ മനസ്സിൽ കുറെ ദിവസങ്ങളായി നുരഞ്ഞു പൊന്തുന്ന എന്തോ ഒരു വേദന, സിസ്റ്റർ മോളി മനസിലാക്കിയിരിക്കുന്നു. താനൊരിക്കലും പുറത്തു കാണിക്കാത്ത ആ വികാരം സിസ്റ്റർ എങ്ങനെ മനസിലാക്കി. തനിക്ക് അതൊരു മനോരാജ്യം മാത്രമായിരുന്നല്ലോ. താൻ ആരോടും ഇതുവരെ തുറന്നു പറയാത്ത ഒന്ന്... രാത്രി പ്രാര്ത്ഥന കഴിഞ്ഞു കിടക്കുമ്പോൾ താൻ വെറുതെ താലോലിച്ച സ്വപ്നം..

          എല്സയ്ക്ക് ഒന്നും മനസിലാവുന്നില്ലയിരുന്നു.. അവള്ക്കൊന്നെ അറിയൂ ആ ദിവ്യ രൂപൻ അവളെ വന്ന്നു പുനരരുണ്ട്.. ശരിക്കും അതിന്റെ എല്ലാ സുഖവും അവൾ അനുഭവിക്കാറുണ്ട്...  അല്ലെങ്കിലും ഗാഡമായ ഒരു പുണരൽ ആരാണ് കൊതിക്കാത്തത്‌..?
പക്ഷെ ഓരോ തവണയും ആ സുഖം അങ്ങ്തീരുമ്പോൾ വല്ലാത്തൊരു കുറ്റ ബോധം അവളെ വന്നു മൂടാറുണ്ട്... കര്ത്താവേ ആ സുഖം ഒരു തെറ്റ് തന്നെയാണോ..?

.