"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."2012, ഫെബ്രുവരി 29, ബുധനാഴ്‌ച

1. വല്യുപ്പ

          ആശുപത്രിയിലെ  മടുപ്പിക്കുന്ന  ദിവസങ്ങൾ വല്യുപ്പ എങ്ങനെ തള്ളി നീക്കിയിരിക്കും... വല്യുപ്പക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ശക്തി യേറിയ മരുന്നുകൾ കുത്തി വെക്കുന്നത് കൊണ്ടാവാം. സിസേറിയൻ കഴിഞ്ഞു സ്റ്റിച്ചിട്ട വയറ് എനിക്ക് കാണിച്ചു തന്നു ചാക്ക്തുന്നുന്നത് പോലെ തുന്നിയിരുന്നു, അതു നോക്കി നില്‍ക്കാനുള്ള ശക്തി  എനിക്കില്ലാ യിരുന്നു.... എന്നെ കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എനിക്ക് ആ കണ്ണുകളിൽ കാണാന്‍ കഴിഞ്ഞു...


           വല്യുമ്മ എന്നും വൈകുന്നേരം ഐസീയുവിൽ പോവാറുണ്ടായിരുന്നു, ദിവസം രണ്ടു പേരെ മാത്രമേ അനുവദിക്കൂ അമ്മാവനും വല്യുമ്മയും ഉള്ളിൽ കയറും എനിട്ട്‌ അമ്മാവൻ  കാന്റീനിന്റെ പുറകിലൂടെ അകത്തു കയറാനുള്ള പാസ്‌ മുത്താപ്പക്ക് കൊടുക്കും അങ്ങനെ മൂത്താപ്പയും കയറും.. എന്നെ ഞങ്ങൾ താമസിക്കുന്ന മുറിക്ക് കാവൽ ഇരുത്തും.
   വല്യുമ്മഎന്നും വന്നു പറയും
   വല്യുപ്പഎന്നെ ചോദിച്ചിരുന്നു 
    എന്നും,ഞാന്‍ ഇങ്ങനെപ്രത്യേ
    കിച്ചു ജോലിഒന്നും ഇല്ലാതെ
    നടക്കുകയാണ് എന്നൊക്കെ
    പറഞ്ഞുഎന്നും,കുറേ കരഞ്ഞു
    എന്നും ...  
    ഞാൻ എന്ത്ചെയ്യാനാണ് 
    എനിക്ക് നല്ലൊരു ജോലി
    ഉണ്ടെങ്കിലും വല്യുപ്പ അത്
   അംഗീകരിക്കാൻ തയ്യാറായി
    രുന്നില്ല.കാരണംഎന്റെ
    ശമ്പളം എനിക്ക് എന്റെ 
    വണ്ടിയിൽ എണ്ണ അടിക്കാൻ 
    പോലും തികയുകയില്ല എന്ന്
അദ്ദേഹത്തിന് നന്നായിഅറിയാമായിരുന്നു, ഞാൻ ആ ജോലിക്ക് പോവുന്നത് വല്യുപ്പക്ക് വല്യ ഇഷ്ടമില്ലായിരുന്നു, പിന്നെ ഗൾഫിൽ പോവനാണല്ലോ നമ്മുടെ പരിപാടി അതിനു കുറച്ചു എക്സ്പീരിയന്‍സ് വേണമല്ലോ അതുകൊണ്ട് മാത്രമാണ് വല്യുപ്പഎന്നെ ജോലി ഉപേക്ഷിക്കാൻ നിര്‍ബന്ധിക്കാതിരുന്നത്.

         ഞാന്‍ ഗൾഫിൽ പോവുന്നതും വല്യുപ്പക്ക് തീരേ ഇഷ്ടമില്ലായിരുന്നു, നാട്ടിൽതന്നെ എന്തെങ്കിലും ബിസിനസ്‌ തുടങ്ങാൻ അദേഹം പറയുമായിരുന്നു പക്ഷെ എനിക്ക് ഇനി എന്റെ ഉപ്പയും വല്യുപ്പയും ഒക്കെ സമ്പാദിച്ച കാശുകൊണ്ട്  ബിസിനസ്‌  ചെയ്യാന്‍ ദൈര്യമില്ലായിരുന്നു, ബിസിനസ്‌ എത്ര കണ്ടു വിജയിക്കും എന്ന് ഊഹിക്കാൻ എനിക്ക് പറ്റിയിരുന്നില്ല, പിന്നെ എല്ലാം കൊണ്ടും ഞാന്‍ ഒരു ഭാഗ്യംകെട്ടവൻ ആണെന്ന തോന്നൽ എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കരിമ്പന പോലെ വളർന്നു നിന്നിരുന്നു. ഉപ്പയുടെ എത്ര കാശാണ് പഠിക്കാനെന്ന്പറഞ്ഞു കോളേജിൽ പോയി ഞാൻ നശിപ്പിച്ചത്. അവരൊക്കെ സമ്പാദിക്കുന്നത് നന്നായി അദ്വാനിച്ചിട്ടാണ് ശരിക്കും പറഞ്ഞാൽ ഉറുമ്പ് അരി മണി സൂക്ഷിക്കുന്ന പോലെ സൂക്ഷിച്ചുവെച്ചിട്ടാണ്. 
    
        വല്യുമ്മ കാണാൻ ചെല്ലുമ്പോൾ എന്നും വല്യുപ്പയോടു പറയും "ഓൻ അങ്ങ് പോട്ടെ ഇങ്ങള് റൂമിൽ വരുമ്പോ വന്നാ മതിയല്ലോ" വല്യുപ്പ സമ്മതിക്കില്ല, "മ്മക്കെല്ലം ഒരുമിച്ചു പോവം" എന്ന് പറയും അസുഖമൊക്കെ മാറി സന്തോഷത്തോടെ യുള്ള ഒരു മടക്കയാത്ര ഞങ്ങളെ എല്ലാവരെയും പോലെ അദേഹവും ആഗ്രഹിക്കുന്നു ണ്ടാവുമല്ലോ. പക്ഷെ അങ്ങനെഒന്ന് ഉണ്ടായില്ല... ഒരുമിച്ചു വരാനുള്ള ഭാഗ്യവും എനിക്കുണ്ടായില്ല...  

    അങ്ങനെയിരിക്കെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ നാട്ടിലെത്തിക്കാനും ഭക്ഷണ സാദനങ്ങൾ എല്ലാം കൊണ്ടുപോവാനുമായി എന്നെ നാടിലെക്കയച്ചു. വീട്ടിൽ വന്നു രണ്ടുദിവസമായില്ല വല്യുപ്പാക്ക് സര്‍ജറി ഉണ്ട് രക്തം വേണം എന്‍റെയും ഇക്കാക്കയുടെയും അതേ ഗ്രൂപ്പ്‌ ആണ് ഞങ്ങൾ രണ്ടും പോവാൻ തീരുമാനിച്ചു, അപ്പോയൊരു പ്രശ്നം ഞാനാർകും അതുവരെ രക്തംകൊടുത്തി ട്ടില്ല എനിക്ക് കുത്തിവെക്കുന്ന സൂചി കണ്ടാൽ തല ചുറ്റലും മറ്റും ഉണ്ടാവാ റുണ്ട്, സത്യം പറഞ്ഞാല്‍ എനിക്ക് നല്ല പേടിയാണ്. എന്തു വന്നാലും രക്തം കൊടുക്കുകതന്നെ വല്യുപ്പാക് വേണ്ടിയല്ലേ, ഞങ്ങൾ അന്ന് തന്നെ വണ്ടി കയറി. അന്ന് ആദ്യമായി ഞാൻ ആശുപത്രിയുടെ ഉള്ളിൽ കയറി, ബ്ലഡ്‌ ബാങ്കിൽ പോയി, എനിക്ക് തല ചുറ്റാൻ തുടങ്ങി. ഇക്കാക്കയുടെ രക്തം എടുത്തു അവന്‍ കൂൾ ആയി രക്തം കൊടുത്തു പുറത്തു വന്നു... എനിക്ക് തല ചുറ്റാൻ തുടങ്ങിയിരുന്നു പക്ഷെ ഞാൻ അതു കാര്യമാക്കാതെ രക്തം എടുക്കാൻ ഇരുന്നു എന്റെ പരവേശം കണ്ട നേഴ്സ്ബ്ലഡ്‌ എടുത്തില്ല. ഞാൻ അങ്ങോട്ട്‌ നോകാതെ പല്ല് കടിച്ചു പിടിച്ച് ഇരുന്നു എന്നിട്ട് രക്തം എടുത്തോളാൻ പറഞ്ഞു. പക്ഷെ ബിപി കൂടുതല്‍ ആയതിനാൽ ബ്ലഡ്‌ എടുക്കാൻ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഞാൻ പിറ്റേന്ന് ചെല്ലാമെന്നു പറഞ്ഞു പോന്നു.

           ഞാൻ അമ്മാവന്റെ കൂടെ ഐ സീ യു വിൽ പോയി വല്യുപ്പാനെ കണ്ടു, വല്യുപ്പക്ക് എന്തൊക്കെയോ പറയണമായിരുന്നു സംസാരിക്കാൻ ബുദ്ധിമുട്ടു ണ്ടായിരുന്നു. വായിലെ വെപ്പ്പല്ല് എടുത്തു കളഞ്ഞിരുന്നതിനാൽ മുഖം കോടിയിരുന്നു, രക്തം കൊടുക്കാൻ പോയപ്പോൾ തല ചുറ്റി എന്നും നാളെ വീണ്ടും പോയി കൊടുക്കുമെന്നും ഞാൻപറഞ്ഞു, എനിക്ക്പേടിയാണെന്ന് വല്യുപ്പക്ക് നന്നായി അറിയാമായിരുന്നു അതുസാരമില്ലെന്നും നമുക്ക് വേറെ ആരെയെങ്കിലും കൊണ്ടു വരാം എന്നും പറഞ്ഞു. അല്ലേലും നമ്മൾ കൊടുക്കുന്ന രക്തം അല്ലല്ലോ അവർ ഉപയോഗിക്കുക അതേ ഗ്രൂപ്പ്‌ ബ്ലഡ്‌ ബാങ്കിൽ നിന്നും എടുക്കുകയാവില്ലേ അവർ ചെയ്യുക... ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. എന്റെ കൈ പിടിച്ചു കൊണ്ട് വല്യുപ്പ പറഞ്ഞു... "ഞ്ഞി ഇവിട ഇരിക്ക് ഞാനൊന്നു ഉറങ്ങട്ടെ  ഞ്ഞി പോയിക്കളയല്ല" എനിക്ക് ഐസീയുവിൽ  അധികനേരം നില്‍കാൻ സമ്മതം ലഭിക്കില്ല ഡ്യൂട്ടി നേഴ്സ് വന്നപ്പോൾ വല്യുപ്പ അവരോട് കുറച്ചു നേരം കൂടി അനുവദിക്ക ണമെന്ന് അപേക്ഷിച്ചു, വല്യുപ്പ മെല്ലെയാണ് സംസാരിച്ചിരുന്നത്.  എന്നോട് വേഗം വിസയുടെകാര്യം നോക്കാൻ പറഞ്ഞു, എന്റെ ഒരു അമ്മാവൻ ഗൾഫിൽ ഉണ്ടായിരുന്നു. ഐസീയുവിൽനിന്ന് ഇറങ്ങാൻ നേരത്ത് ഇടക്കൊക്കെ ചെല്ലാനും പറഞ്ഞു... പിന്നീട് ഒരിക്കലും എനിക്ക് പോവാൻ പറ്റിയില്ല...

     അന്ന് രാത്രി മൂത്താപ്പ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, രക്തം കൊടുക്കാ തിരുന്നതിന്. ഇങ്ങനെ ആണെങ്കിൽ എന്നെ ഒക്കെ എന്തിനാണ്പോററുന്നത് ഇത്തിരി ചോര പോലും നീ കൊടുത്തില്ലല്ലോ എന്നൊക്കെ. മൂത്താപ്പ അങ്ങനെ ആണ് കാര്യമാണോ തമാശയാണോ പറയുന്നത് എന്ന് ഇടയ്ക്കു മനസിലാവില്ല.
     
      അങ്ങനെയിരിക്കെ നോമ്പു കഴിഞ്ഞു  പെരുന്നാള് വന്നു നാട്ടിൽ നിന്ന് എന്‍റെ കൂടുകാരൻ വിളിച്ചു, "എടാ നീ എതായാലും ഗൾഫിൽ പോവല്ലേ ഇനി പെരുന്നാളിനൊന്നും നാട്ടിൽ ഉണ്ടാവില്ലല്ലോ, നീ വാ പെരുന്നാള് കഴിഞ്ഞിട്ടു പോവാം". ഞാന്‍ ആലോചിച്ചപ്പോൾ അതും ശരിയാണ്, വല്യുപ്പ ഐസീയുവിൽ തന്നെയാണ്. ഉമ്മാമയും പറഞ്ഞു പോയിട്ട് വന്നോ എന്ന്. ഞാന്‍ പിറ്റേന്ന് തന്നെ തിരിച്ചു വണ്ടി കയറി...

                                                    പെരുന്നാൾ കഴിഞ്ഞു....

          രണ്ടു ദിവസം കഴിഞ്ഞു വിളിക്കുമ്പോൾ ചെന്നാൽ മതി  എന്ന് പറഞ്ഞു എന്റെ ഉപ്പ ആശുപത്രിയി ലേക്ക് പോയി...  പോവുമ്പോൾ ഇക്കാനെയും കൂട്ടി. ഞാൻ കുറച്ചു വാശി പിടിച്ചു നോക്കി, പക്ഷേ  ഉപ്പ സമ്മതിച്ചില്ല. ഉപ്പയും മുത്താപ്പയും എന്നെ വിദഗ്ധമായി ഒഴിവാകുകയായിരുന്നു. അന്ന് എനിക്ക് അതു മനസിലായില്ല അതിൽ എനിക്ക് ഇന്നും അതിയായ സങ്കടമുണ്ട്... മരിച്ചു എന്ന് അറിഞാൽ ഞാൻ അലമുറയിട്ട് കരയുമെന്ന് അവർ കരുതിയിരിക്കാം. വെറുതേ കരയാൻ മാത്രമായി നാട്ടിൽ നിന്ന് ഒരുത്തനെ വരുത്തുന്നതിൽ കാര്യമില്ലല്ലോ.

             പിറ്റേദിവസം  അവർ വന്നത് ഒരു ആംബുലൻസിൽ ആയിരുന്നു, വല്യുപ്പയെ ഒരു വെളുത്ത തുണിയിൽ നന്നായി പൊതിഞ്ഞിരുന്നു...
11 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. ഒരുപാട് നന്ദിയുണ്ട്...
   തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

   ഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് സുഹൃത്തേ അവതരണം വീണ്ടും എന്തെങ്കിലും ഒക്കെ ഇവിടെ കുറിചിട്ടൂടെ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരുപാട് ആഗ്രഹമുണ്ട്... ഇനിയും എഴുതനമെന്നുണ്ട്... അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...
   പിന്നെ, ഒരുപാട് നന്ദിയുണ്ട്...

   ഇല്ലാതാക്കൂ
 3. താങ്കളുടെ ബ്ലോഗ്ഗ് നന്നായിരിക്കുന്നു , താങ്കളെ സസ്നേഹം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു ,
  www.sasneham.net
  (www.i.sasneham.net)
  ഇവിടെ ക്ലിക്ക് ചെയ്തു അംഗമാകൂ. ഒപ്പം കൂടുകാരെയും അംഗമാക്കൂ...
  കൂടാതെ താങ്കളുടെ സൃഷ്ടികള്‍ ഇവിടെ പോസ്റ്റ്‌ ചെയ്ത് ഇവിടെ സജീവമാവമായി ഞങ്ങളില്‍ ഒരുവനാവൂ..

  മറുപടിഇല്ലാതാക്കൂ
 4. ഉള്ളിലെ വേദന അക്ഷരങ്ങളായി ഒഴുകി!!
  നന്മകള്‍ നേരുന്നു മറ്റൊരു പ്രവാസി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇഷ്ടായി എന്നറിഞ്ഞു സന്തോഷിക്കുന്നു..
   തുടര്‍ന്നും അപിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

   ഇല്ലാതാക്കൂ
 5. പൊള്ളിക്കുന്ന വാക്കുകള്‍ ,ഇതോടെ നിരുതിയോ സജീര്‍ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിര്‍ത്തിയിട്ടില്ല സിദ്ധീക്കാ, കുറച്ചൊക്കെ എഴുതിവെച്ചിട്ടുണ്ട്, പബ്ലിഷ് ചെയാം.
   ഒരുപാട് സന്തോഷം ഉണ്ട്, നിങ്ങള്‍ എന്റെ ബ്ലോഗ്‌ വായിച്ചല്ലോ..!
   നന്ദി...

   ഇല്ലാതാക്കൂ
 6. കഥ ഇഷ്ടമായി. ചില അക്ഷരത്തെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഉദയപ്രഭന്‍... ചില്ലക്ഷരങ്ങളുടെപ്രശ്നം ആയിരുന്നു, ശരിയാക്കിയിട്ടുണ്ട്...

   ഇല്ലാതാക്കൂ