"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."



2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

1. ഓർമ്മകളുടെ ആരംഭം

ഡോക്ടർ മജീദിൻറെ ഫ്ലാറ്റ്,   ബെഡ്‌റൂം..

ഭാര്യ സുഹാന ഫോണിൽ സംസാരിച്ചു കൊണ്ട് റൂമിലേക്ക് വരുന്നു,

"ങ്ഹാ, ഉമ്മാ പറ.. അത് സിഗ്നൽ കട്ട്‌ ആയതാ.. അവന് എന്താ പറ്റിയേ? നിങ്ങളോട് അവൻ എന്തേലും പറഞ്ഞോ..

മ്മ്.. എന്തായാലും ഞാൻ അവനോടൊന്നു സംസാരിക്കട്ടെ.."

അവൾ സംസാരിച്ചു കൊണ്ട് തന്നെ ഉറങ്ങാൻ തുടങ്ങുകയായിരുന്ന മജീദിന്റെ അടുത്ത് വന്ന് ഇരുന്നു.
അവൾ സംസാരം തുടർന്നു,

"ഒന്നും ഉണ്ടാവില്ല ഉമ്മാ, ഈ പ്രായത്തിൽ ആൺകുട്ടികൾ ഇങ്ങനെ ഒക്കെ ആയിരിക്കും,

മജീദ്ക്കയൊക്കെ കോളേജിൽ ആയിരുന്നപ്പോ നല്ല വലി ആയിരുന്നു പോലും.

അതൊക്കെ ശരിയായിക്കോളും.  ഇങ്ങള് ബേജാറാവണ്ട."
അവൾ തന്റെ ഇടതു കൈ കൊണ്ട് മജീദിന്റെ മുടിയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു

പണ്ട് തനിക്കുണ്ടായിരുന്ന പുകവലി ശീലം അവൾ അവളുടെ ഉമ്മയുടെ മുന്നിൽ വളരെ സിംപിൾ ആയി അവതരിപ്പിച്ചത് കേട്ടപ്പോൾ അവൻ അവളുടെ കൈക്കു പിടിച്ചു വലിച്ചു.

അവൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് സംസാരം തുടർന്നു.
"ഉപ്പ എവിടെ, ഉറങ്ങ്യോ?"

"ങ്ഹാ പിന്നേ ഉപ്പാനോട് തത്കാലം ഒന്നും പറയണ്ട ട്ടോ, ഞാൻ ആദ്യം അവനോടൊന്നു സംസാരിക്കട്ടെ"

"ഓക്കേ ഉമ്മാ,
അസ്സലാമുഅലൈക്കും"

അവൾ ഫോൺ കട്ട്‌ ചെയ്തു.
അവൻ അവളെ കളിയാക്കി തുടങ്ങി,

"ഇപ്പൊ മനസിലായില്ലേ  നീ തന്നെയാണ് ശരിക്കുള്ള "ബെളമ്പി",
ഒക്കെ ഇങ്ങനെ പാടി നടന്നോ.

എന്റെ പടച്ച തമ്പുരാനേ ഇവളോടൊന്നും മിണ്ടിക്കൂടല്ലോ.
എന്തായാലും നിന്നെ ഞാൻ തന്നെ കെട്ടിയത് നന്നായി, ഇല്ലേൽ ഏതെങ്കിലും പാവം കഷ്ടപ്പെട്ട് പോയേനേ."

അയാൾ അവളെ ദേഷ്യം പിടിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അവൾ പറഞ്ഞു തുടങ്ങി,

"മജീദ്ക്കാ ഇങ്ങള് ഇതു കേൾക്ക്, ഉമ്മ നല്ല സങ്കടത്തിലാ, ഷാഹുലിന്റെ ഓരോ കാര്യം അറിഞ്ഞിട്ടു. അവൻ സിഗെരെറ്റ് വലിക്കാറുണ്ടത്രേ."

മജീദ് അത് വലിയ കാര്യമായി എടുത്തില്ല. അല്ലെങ്കിലുംസിഗെരെറ്റ്  വലിക്കുന്നത് ഒരു ക്രൈം ഒന്നും അല്ലല്ലോ.

എന്നാലും മജീദ്ക്കാ ഒന്ന് അവനോടു സംസാരിക്കണം, എന്തായിരിക്കും അവനു പറ്റിയത്. നിങ്ങൾ ആണുങ്ങളല്ലേ, എന്നോട് പറയാൻ പറ്റാത്ത എന്തേലും ആണെങ്കിലോ..?

ഒന്ന് പോടീ നിന്നോട് പറയാൻ പറ്റാത്ത എന്തേലും അവനു എന്നോട് പറയാൻ പറ്റുമോ.?
മജീദ് തിരിച്ചു ചോദിച്ചു.


മജീദ് ഓർത്തു,താൻ എപ്പോഴാണ് പുകവലി തുടങ്ങിയത്..?

ഓർമകൾ കുറേ കാലം പിറകോട്ടു പോയി,

ബട്ക്കലിൽ  ഹോട്ടലിൽ കാഷ്യർ ആയി ജോലി ചെയ്ത കാലം, അവിടെ വച്ച് പുകവലി ശീലിച്ചത്, പിന്നെ എന്നോ അത് നിർത്തി..
നിർത്തിയതല്ല, എങ്ങനെയോ നിന്നു പോയി..
കോളേജിൽ എത്തിയപ്പോ, ഹോസ്റ്റലിൽ, ചന്ദ്രദാസിന്റെ റൂമിൽ.
അവൻ ചന്ദ്രദാസിനെ ഓർത്തു,

പാവം എപ്പോൾ എവിടെയാവും, അവൻ ഇപ്പോളും വലിക്കുന്നുണ്ടാവും. അവനു സിഗെരെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത പോലെ ആയിരുന്നു. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു അവൻ ഇപ്പോഴും വലിച്ചുകൊണ്ടിരിക്കുന്നുണ്ടാവും.

ഇനി അവൻ മരിച്ചുപോയിട്ടുണ്ടാവുമോ.?

ഏയ് മരിച്ചിട്ടുണ്ടാവില്ല അവൻ അങ്ങനെ ഒന്നും മരിക്കില്ല..

മജീദ് വെറുതേ എന്തൊക്കെയോ  ചിന്തിച്ചു കൊണ്ടിരുന്നു.

"ഇക്ക എന്താ ആലോചിക്കുന്നത്"

പൊടുന്നനെയുള്ള അവളുടെ ചോദ്യം അവനെ വീണ്ടും സ്ഥാലകാല ബോധം ഉള്ളവൻ ആക്കി.

"ഏയ്, ഒന്നുമില്ലെടീ..
രാവിലെ ഡ്യൂട്ടിക്ക് പോണ്ടേ.. നമുക്ക് ഉറങ്ങാം.."

ഉറങ്ങാൻ കിടന്നെങ്കിലും അവന്റെ മനസ്സ് എന്തൊക്കെയോ ഓർത്തു വിങ്ങുന്നുണ്ടായിരുന്നു..

രാത്രിയുടെ മധ്യയാമങ്ങളിലെപ്പോയോ അവൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ